ലാലിഗയിൽ അടുത്ത സീസൺ തുടക്കം മുതൽ കാണികൾ ഉണ്ടാകും

ലാലിഗ ഫുട്ബോൾ ഈ സീസൺ ജൂൺ രണ്ടാം വാരം പുനരാരംഭിക്കാൻ ഇരിക്കുകയാണ്. ഈ സീസൺ മത്സരങ്ങൾ ഇനി ആരാധകർക്ക് പ്രവേശനം ഉണ്ടാകില്ല. എന്നാൽ അടുത്ത സീസൺ തുടക്കം മുതൽ ആരാധകർ സ്റ്റേഡിയത്തിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷ എന്ന് സ്പാനിഷ് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഇറേനെ ലൊസാനോ പറഞ്ഞു. ഈ സീസൺ എങ്ങനെയെങ്കിലും സീസൺ പൂർത്തിയാക്കുന്നതിലാണ് പ്രാധാന്യം. അതുകൊണ്ട് ആരാധകരെ കുറിച്ച് ഇപ്പോൾ ആലോചിക്കാൻ പറ്റില്ല. അവർ പറഞ്ഞു.

എന്നാൽ അടുത്ത സീസൺ തുടക്കം മുതൽ ആരാധകർ സ്റ്റേഡിയത്തിൽ ഉണ്ടാകും. മുമ്പ് എന്ന പോലെ സ്റ്റേഡിയം നിറയെ ആരാധകർ ആയിരിക്കില്ല. തുടക്കത്തിൽ കുറച്ച് കുറച്ച് ആരാധകരെ ആകും സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കുക എന്നും ലൊസാനോ പറഞ്ഞു. കൊറോണ ഭീതി പൂർണ്ണമായും പെട്ടെന്ന് ഒഴിയുമെന്നാണ് പ്രതീക്ഷയെന്നും അവർ പറഞ്ഞു. ഇപ്പോൾ സ്പെയിനിൽ കൊറോണ രോഗം ദിനംപ്രതി കുറഞ്ഞു വരികയാണ്.

Previous articleശശാങ്ക് മനോഹര്‍ ഇനി മത്സരിക്കില്ലെന്ന് ഐസിസി
Next articleഹെർതയുടെ ബ്രസീലിയൻ വിങ്ങറെ തേടി ഇന്റർ മിലാൻ