ലാലിഗയുടെ പേര് മാറും!!

ലാലിഗ ഇനി മുതൽ ലാലിഗ ആയിരിക്കില്ല. ഈ സീസൺ കഴിയുന്നതോടെ ലാലിഗയുടെ പേര് മാറ്റാൻ സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ തീരുമാനിച്ചിരിക്കുകയാണ്. ഈ വരുന്ന ഓഗസ്റ്റിൽ ലാലിഗയുടെ പുതിയ പേര് അധികൃതർ പ്രഖ്യാപിക്കും. 2023-24 സീസൺ മുതൽ പ്രഖ്യാപിക്കാൻ പോകുന്ന പുതിയ പേരിലാകും ലാലിഗ അറിയപ്പെടുക. ഇപ്പോൾ ലാലിഗ സാന്റൻഡർ എന്നാണ് ലാലിഗയുടെ പേര്. സ്പാനിഷ് കമ്പനി ആയ സാാന്രൻഡർ ലാലിഗയുടെ ടൈറ്റിൽ സ്പോൺസർ ആണ്.

പുതിയ പേര് വരുന്നു എങ്കിൽ പുതിയ സ്പോൺസർ വരാനും സാധ്യതയുണ്ട്. 2016 വരെ ലിഗ ബി ബി വി എ എന്നായിരുന്നു സ്പാനിഷ് ഒന്നാം ഡിവിഷന്റെ പേര്. പുതിയ ലലിഗ സ്പോൺസറുടെ പേര് ചേർത്താകും ലാലിഗയുടെ പുതിയ പേര്‌.