ചെക്ക് ഡൗക്കോറെ ക്രിസ്റ്റൽ പാലസിൽ

Img 20220711 200442

ക്രിസ്റ്റൽ പാലസ് ഫ്രഞ്ച് ക്ലബായ ലെൻസിന്റെ മിഡ്ഫീൽഡർ ചെക്ക് ഡൗക്കോറെയുടെ സൈനിംഗ് പൂർത്തിയാക്കി. പാലസിന്റെ ഈ ട്രാൻസ്ഫർ വിൻഡോയിലെ മൂന്നാമത്തെ സൈനിംഗ് ആണിത്. വിങ്ങർ മാൽക്കം എബിവോയിയുടെയും ഗോൾകീപ്പർ സാം ജോൺസ്റ്റോണിന്റെയും നേരത്തെ പാലസ് സ്വന്തമാക്കിയിരുന്നു. അഞ്ച് വർഷത്തെ കരാറിൽ ആണ് ഡൗക്കോറെ പാലസിൽ ചേരുന്നത്.

കഴിഞ്ഞ സീസണിൽ ലിഗ് 1-ൽ 34 തവണ ഡൗക്കോറെ കളിച്ചിരുന്നു. മധ്യനിരയിൽ മികച്ച പ്രകടനം കാഴ്ചവെച്ച താരം ലെൻസിനെ ഏഴാം സ്ഥാനത്തേക്ക് നയിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. 2018-ൽ പ്രമോഷൻ നേടി ഒന്നാം ഡിവിഷനിൽ എത്തുമ്പോഴുൻ താരം ലെൻസിനൊപ്പ ഉണ്ടായിരുന്നു.

മാലിയിലെ എഎസ് റിയൽ ബമാകോയിൽ ആണ് ഡൗക്കോറെ തന്റെ കരിയർ ആരംഭിച്ചത്. അദ്ദേഹം അന്താരാഷ്ട്ര തലത്തിൽ മാലിയെ ആണ് പ്രതിനിധീകരിക്കുന്നത്.