തകർന്നടിഞ്ഞ് യുവന്റസ്, സീസണിലെ ആദ്യ തോൽവി

- Advertisement -

സീസണിൽ അപരാജിത കുതിപ്പ് നടത്തുകയായിരുന്ന യുവന്റസിന്റെ ആ തേരോട്ടത്തിന് അവസാനം. ഇന്നലെ സീരി എയിൽ നടന്ന മത്സരത്തിൽ ലസിയോ യുവന്റസിനെ തകർത്തു കളഞ്ഞു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ലാസിയോയുടെ വിജയം. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷമായിരുന്നു ലാസിയോ ഈ വൻ വിജയം നേടിയത്.

മത്സരം മികച്ച രീതിയിൽ തുടങ്ങിയത് യുവന്റസ് ആയിരുന്നു. തുടരെ തുടരെ ആക്രമണങ്ങൾ നടത്തിഉഅ യുവന്റസ് റൊണാൾഡോയിലൂടെ കളിയിൽ മുന്നിൽ എത്തുകയും ചെയ്തു. എന്നാൽ ഒരു ഗോളിന് പിറകിലായതിനു ശേഷം കണ്ടത് തീർത്തും പുതിയ ഒരു ലാസിയോയെ ആയിരുന്നു. ഒന്നിനു പിറകെ ഒന്നായി ആക്രമണം നടത്തിയ ഹോം ടീം ഹാഫ് ടൈമിന് പിരിയുന്നതിന് തൊട്ടുമുമ്പ് സമനില ഗോൾ നേടി. ലൂയിസ് ഫിലിപെ ആയിരുന്നു സ്കോറർ.

രണ്ടാം പകുതിയിൽ ലാസിയോ കൂടുതൽ ശക്തരായി. 69ആം മിനുട്ടിൽ യുവന്റസ് താരം കൊഡ്രാഡോ ചുവപ്പ് കണ്ട് മടങ്ങി. പിന്നാലെ‌ മിലിങ്കോവിച് സാവിചിലൂടെ ലാസിയോ മുന്നിൽ എത്തി. ഇമ്മൊബിലെ മൂന്നാം ഗോൾ നേടി വിജയം ഉറപ്പിക്കുകയും ചെയ്തു. ഒരു പെനാൾട്ടി ഇമ്മൊബിലെ കളഞ്ഞില്ലായിരുന്നു എങ്കിൽ ഇതിലും വലിയ പരാജയമായി ഇത് മാറിയേനെ. ഈ തോൽവിയോടെ ഒന്നാം സ്ഥാനം എന്ന മോഹം യുവന്റസിന് നഷ്ടമായി. 36 പോയന്റുമായി ഇന്ററിന് പിറകിൽ രണ്ടാം സ്ഥാനത്ത് നിൽക്കുകയാണ് യുവന്റസ്. 33 പോയന്റുള്ള ലാസിയോ ആണ് മൂന്നാമത്.

Advertisement