അതിവേഗം വാറ്റ്ഫോർഡ് തിരികെ പ്രീമിയർ ലീഗിൽ!!

Img 20210424 213842

വാറ്റ്ഫോർഡ് പ്രീമിയർ ലീഗിലേക്ക് തിരികെ എത്തിയിരിക്കുകയാണ്. ഇന്ന് മിൽവാലിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചതോടെയാണ് വാറ്റ്ഫോർഡ് പ്രൊമോഷൻ ഉറപ്പിച്ചത്. 11ആം മിനുട്ടിൽ ഇസ്മയില സാർ നേടിയ പെനാൾട്ടിയാണ് വാറ്റ്ഫോർഡിന് വിജയം നൽകിയത്. കഴിഞ്ഞ സീസണിൽ മാത്രമാണ് വാറ്റ്ഫോർഡ് പ്രീമിയർ ലീഗിൽ നിന്ന് റിലഗേറ്റ് ആയത്. കഴിഞ്ഞ സീസണിൽ തന്നെ റിലഗേറ്റ് ആയ നോർവിചും പ്രീമിയർ ലീഗിലേക്ക് തിരികെ പ്രൊമോഷൻ ഉറപ്പിച്ചു കഴിഞ്ഞു.

ഇന്നത്തെ വിജയത്തോടെ വാറ്റ്ഫോർഡിന് 44 മത്സരങ്ങളിൽ 88 പോയിന്റായി. ഒന്നാമതുള്ള നോർവിചിന് 93 പോയിന്റാണ് ഉള്ളത്. ഇനി രണ്ട് മത്സരങ്ങൾ മാത്രമെ ലീഗിൽ ബാക്കിയുള്ളൂ. ഈ രണ്ട് ടീമുകളും പ്രൊമോഷൻ ഉറപ്പിച്ചു. ഒരു പോയിന്റ് കൂടെ നേടിയാൽ നോർവിചിന് ചാമ്പ്യൻഷിപ്പും ഉറപ്പിക്കാം. ഇനി ചാമ്പ്യൻഷിപ്പിൽ പ്ലേ ഓഫ് യോഗ്യതക്കായാണ് ടീമുകൾ പോരാടുന്നത്. ബ്രെന്റ്ഫോർഡ്, ബൗണ്മത്, ബ്രാൻസ്ലി, സ്വാൻസി, എന്നിവർ പ്ലേ ഓഫ് യോഗ്യത ഉറപ്പിക്കുന്നതിന്റെ വക്കിലുമാണ്.