ലാലിഗ ജൂൺ 6ന് തുടങ്ങിയേക്കും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സ്പെയിനിൽ നിന്ന് അവസാന കുറച്ച് ദിവസമായി ആശ്വാസ വാർത്തകൾ ആണ് കേൾക്കുന്നത്. കൊറോണ രോഗം ഇപ്പോഴും നിയന്ത്രണ വിധേയമായിട്ടില്ല എങ്കിലും രോഗികളുടെ എണ്ണം പതുക്കെ സ്പെയിനിൽ കുറയുകയാണ്‌. ഈ അവസരത്തിൽ ഫുട്ബോൾ പുനരാരംഭിക്കുന്നതിനെ കുറിച്ച് ലാലിഗ ആലോചിക്കുകയാണ്‌. ജൂൺ ആറിന് ലാലിഗ പുനരാരംഭിക്കാൻ ആണ് ഇപ്പോൾ അധികൃതർ ആലോചിക്കുന്നത്‌.

ജൂൺ ആറു മുതൽ ആഴ്ചയിൽ ഒരു ടീമിന് രണ്ടു മത്സരങ്ങൾ എന്ന രീതിയിൽ കളിച്ച് സീസൺ തീർക്കുക ആകും ഉദ്ദേശം. മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയങ്ങളിൽ ആകും നടക്കുക. ടീമുകൾക്ക് പരിശീലനം തുടങ്ങുന്നതിനെ കുറിച്ച് കഴിഞ്ഞ ദിവസം ലാലിഗ നിർദ്ദേശങ്ങൾ നൽകിയിരുന്നു. ഒരു മാസത്തോളം സമയം താരങ്ങൾക്ക് ഒക്കെ ഫിറ്റ്നെസ് വീണ്ടെടുക്കാൻ വേണ്ടി ലഭിക്കും.