കൗട്ടീനോയെ മാഞ്ചസ്റ്റർ യുണൈറ്റഡ് സൈൻ ചെയ്യേണ്ടതില്ല എന്ന് ബെർബ

മാഞ്ചസ്റ്റർ യുണൈറ്റഡ് കൗട്ടീനോയ്ക്ക് പിറകിൽ ഉണ്ടെന്ന് അഭ്യൂഹങ്ങൾ ഉയരുകയാണ്. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് കൗട്ടീനോയെ സൈൻ ചെയ്യേണ്ട യാതൊരു ആവശ്യവും ഇല്ല എന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ബെർബറ്റോവ് പറയുന്നു. കൗട്ടീനോയുടെ അതേ പൊസിഷനിൽ കളിക്കുന്ന താരമാണ് ബ്രൂണോ. അദ്ദേഹം യുണൈറ്റഡിൽ തിളങ്ങുന്നുമുണ്ട്. അതുകൊണ്ട് തന്നെ ആ പൊസിഷനിൽ കൗട്ടീനോയുടെ ആവശ്യമില്ല. ബെർബ പറയുന്നു.

ബ്രൂണോ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരു മികച്ച സൈനിംഗ് ആയാണ് മാറിയിരിക്കുന്നത്. ഇനിയും ഒരുപാട് മെച്ചപ്പെടാൻ ബ്രൂണോയ്ക്ക് ആകും. ബെർബ പറയുന്നു. പോഗ്ബ തിരിച്ചു വരുന്നതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡ് അതിശക്തമാകും. മക്ടോമിനെ, ബ്രൂണോ, പോഗ്ബ എന്നിവരൊക്കെ ചേർന്നാൽ വളരെ മികവുള്ള മിഡ്ഫീൽഡായി അത് മാറും എന്നും ബെർബ പറഞ്ഞു.

Previous article“മോഹൻ ബഗാന്റെ ലോഗോയും ജേഴ്സിയും നിലനിർത്തണം”
Next articleലാലിഗ ഫിക്സ്ചറുകൾ എത്തി, ബാഴ്സ ജൂൺ 13ന് ഇറങ്ങും, റയൽ 14ന്