ലാലിഗയ്ക്ക് ഇന്ന് തുടക്കം, കളി കാണാൻ ഫേസ് ബുക്ക് മാത്രം ആശ്രയം

- Advertisement -

ലാലിഗ പുതിയ സീസണ് ഇന്ന് തുടക്കമാകും. ഇന്ന് രാത്രി നടക്കുന്ന ചാമ്പ്യന്മാരായ ബാഴ്സലോണയും അത്ലറ്റിക് ബിൽബാവോയും തമ്മിലുള്ള മത്സരത്തോടെയാണ് സീസൺ ആരംഭിക്കുന്നത്. ഇന്ന് ഏക മത്സരം മാത്രമേ ഉള്ളൂ. ബിൽബാവോവിൽ വെച്ച് നടക്കുന്ന മത്സരത്തിൽ മെസ്സി ഇല്ലാതെ ആകും ബാഴ്സലോണ ഇറങ്ങുന്നത്. മെസ്സിയും അർതറും വിദാലും ഇന്ന് ടീമിൽ ഉണ്ടാകില്ല എന്ന് ക്ലബ് അറിയിച്ചിട്ടുണ്ട്.

അവസാന രണ്ട് സീസണിലും ലാലിഗ കിരീടം നേടിയ ബാഴ്സലോണ ഹാട്രിക്ക് കിരീടം ആണ് ഈ സീസണിൽ ലക്ഷ്യമിടുന്നത്. പക്ഷെ ലാലിഗ ഇത്തവണയും ഇന്ത്യൻ പ്രേക്ഷകർക്ക് കാണാൻ എളുപ്പമാകില്ല. ടെലികാസ്റ്റ് അവകാശം ഫേസ് ബുക്കിന് ആയതിനാൽ തന്നെ ഇത്തവണ മത്സരങ്ങൾ ടിവി പ്രേക്ഷകർക്ക് കാണാൻ കഴിയില്ല. ലാലിഗയുടെ ഔദ്യോഗിക പേജ് വഴി മാത്രം ആകും മത്സരങ്ങൾ ഇന്ത്യയിൽ ഇന്ന് സ്ട്രീം ചെയ്യുക. കഴിഞ്ഞ തവണ സോണി നെറ്റ്വെർക്ക് തിരഞ്ഞെടുത്ത മത്സരങ്ങൾ ടെലിക്കാസ്റ്റ് ചെയ്തിരുന്നു എങ്കിൽ ഇത്തവണ അതും ഉണ്ടാവില്ല.

Advertisement