ബാഴ്സലോണയുടെ ആദ്യ മത്സരത്തിൽ മെസ്സിയും ആർതറും ഇല്ല

- Advertisement -

ലാലിഗയിലെ ബാഴ്സലോണയുടെ ആദ്യ പോരാട്ടത്തിനായുള്ള സ്ക്വാഡ് ബാഴ്സലോണ പ്രഖ്യാപിച്ചു. സ്പാനിഷ് കിരീടം നിലനിർത്താൻ ഉദ്ദേശിക്കുന്ന ബാഴ്സലോണ 19 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അത്ലറ്റിക് ബിൽബാവോയെ ആണ് ആദ്യ മത്സരത്തിൽ ബാഴ്സലോണ നേരിടേണ്ടത്. മെസ്സിയും ആർതറും ആദ്യ മത്സരത്തിനായുള്ള ബാഴ്സലോണ സ്ക്വാഡിൽ ഇല്ല.

പരിക്ക് കാരണം ആണ് മെസ്സി ഇല്ലാത്തത്. ഫിറ്റ്നെസ് വീണ്ടെടുക്കാത്തതാണ് ബ്രസീൽ മിഡ്ഫീൽഡർ അർതർ കളത്തിലിറങ്ങാതിരിക്കാൻ കാരണം. ഇവർ മാത്രമല്ല. വിദാലും സ്ക്വാഡിൽ ഉൾപ്പെട്ടിട്ടില്ല. പുതിയ സൈനിംഗ് ആയ ഗ്രീസ്മനും ഡിയോങ്ങും സ്ക്വാഡിൽ ഉൾപ്പെട്ടിട്ടുണ്ട്.

ബാഴ്സലോണ സ്ക്വാഡ്;

Advertisement