പ്രീമിയർ ലീഗ് ജേതാവ് കിംഗ്‌ ഇനി ജറാർഡിന് കീഴിൽ

ലെസ്റ്റർ സിറ്റി താരം ആൻഡി കിംഗ്‌ ഇനി സ്കോട്ടിഷ് ലീഗ് ക്ലബ്ബായ റെയ്ജേഴ്സിൽ. ലിവർപൂൾ ഇതിഹാസം സ്റ്റീവൻ ജെറാർഡ് പരിശീലിപ്പിക്കുന്ന ക്ലബ്ബാണ് റെയ്ജേഴ്സ്. ഒരു സീസണിലേക്ക് ലോൺ അടിസ്ഥാനത്തിലാണ് താരം സ്കോട്ടിഷ് ലീഗിൽ എത്തുന്നത്.

2016 ൽ ചരിത്രം തിരുത്തി പ്രീമിയർ ലീഗ് നേടിയ ലെസ്റ്റർ ടീമിൽ നിർണായക അംഗമായിരുന്നു കിംഗ്‌. വെയിൽസ് ദേശീയ താരമായ കിംഗ്‌ അവർക്ക് വേണ്ടി 50 ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ലെസ്റ്ററിന് വേണ്ടി 375 മത്സരങ്ങൾ കളിച്ച 30 വയസുകാരൻ കിംഗ്‌ സ്വാൻസി, ഡർബി ടീമുകൾക്ക് വേണ്ടിയും ലോണിൽ കളിച്ചിട്ടുണ്ട്. ഈ ട്രാൻസ്ഫർ വിൻഡോയിൽ ജറാർഡ് ടീമിൽ എത്തിക്കുന്ന പത്താമത്തെ താരമാണ് കിംഗ്‌.