ഇന്ന് പരാജയപ്പെട്ടാൽ എസ്പാൻയോൾ ലാലിഗ വിടും, 25 വർഷത്തിന് ശേഷം ഒരു തരംതാഴ്ത്തൽ

ഇന്ന് ബാഴ്സലോണയും എസ്പാൻയോളും തമ്മിൽ നടക്കുന്ന മത്സരത്തിൽ പലരും ചിന്തിക്കുന്നത് ബാഴ്സലോണയുടെ കിരീട പോരാട്ടത്തെ കുറിച്ചാകും. എന്നാൽ ഇന്ന് പരാജയപ്പെട്ടാൽ മറുവശത്തുള്ള എസ്പാൻയോളിന് അവർ ഒട്ടും ആഗ്രഹിക്കാത്ത ഒരു ദുരിതത്തിലേക്കുള്ള വീഴ്ച ആകും. ലാലിഗയിൽ ഇപ്പോൾ ഏറ്റവും അവസാനത്തുള്ള എസ്പാൻയോൾ ഇന്ന് കൂടെ പരാജയപ്പെട്ടാൽ അവരുടെ ലലിഗ നിലനിൽപ്പിന് അത് അവസാനം കുറിക്കും.

ഇന്ന് ജയിച്ചില്ല എങ്കിൽ മൂന്ന് മത്സരങ്ങൾ ശേഷിക്കെ തന്നെ എസ്പാൻയോൾ റിലഗേറ്റ് ആകും. ഇപ്പോൾ 34 മത്സരങ്ങളിൽ നിന്ന് 24 പോയന്റ് മാത്രമെ എസ്പാൻയോളിന് ഉള്ളൂ. 17 സ്ഥാനത്തുള്ള അലാവസിന് ഇപ്പോൾ 35 പോയന്റുണ്ട്. അതുകൊണ്ട് തന്നെ ഇന്ന് തോറ്റാൽ പിന്നെ എത്ര കളി ജയിച്ചാലും എസ്പാൻയോളിന് റിലഗേഷൻ സോണിന് പുറത്ത് എത്താൻ ആകില്ല.

അവസാന 25 വർഷമായി ലലിഗയിലെ സ്ഥിര സാന്നിദ്ധ്യമാണ് എസ്പാൻയോൾ. 1994-95 സീസണിൽ ആയിരുന്നു എസ്പാന്യോൾ ലാലിഗയിലേക്ക് മടങ്ങി എത്തിയത്. കഴിഞ്ഞ സീസണിൽ എട്ടാമത് ഫിനിഷ് ചെയ്ത ക്ലബ് ഈ സീസണിൽ ഇങ്ങനെ തകർന്ന് അടിയും എന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. കാറ്റലോണിയയിലെ തങ്ങളുടെ വൈരികളായ ബാഴ്സലോണയോട് തോറ്റ് റിലഗേഷൻ ഉറപ്പാക്കുന്നത് എസ്പാൻയോളിന് കൂടുതൽ സങ്കടം നൽകും. അതുകൊണ്ട് തന്നെ ഇന്ന് പൊരുതി കളിക്കാൻ ആകും എസ്പാൻയോൾ ശ്രമം‌

Previous articleഅക്തറിനെ നേരിടാൻ സച്ചിന് പേടിയായിരുന്നു : അഫ്രീദി
Next articleകാത്തിരിപ്പിന് അവസാനം! മൂന്ന് മാസത്തെ ഇടവേളക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് ഇന്ന് തുടക്കം