കാത്തിരിപ്പിന് അവസാനം! മൂന്ന് മാസത്തെ ഇടവേളക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് ഇന്ന് തുടക്കം

Photo: Twitter/@Reuters
- Advertisement -

കൊറോണ വൈറസ് തുടർന്ന് നിർത്തിവെച്ച അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾക്ക് ഇന്ന് ഇംഗ്ലണ്ട് – വെസ്റ്റിൻഡീസ് ടെസ്റ്റ് മത്സരത്തോടെ പുനരാരംഭിക്കും. മൂന്ന് മാസത്തെ ഇടവേളക്ക് ശേഷമാണ് ക്രിക്കറ്റ് മത്സരങ്ങൾ പുനരാരംഭിക്കുന്നത്. സതാംപ്ടണിൽ വെച്ചാണ് ഇംഗ്ലണ്ട് – വെസ്റ്റിൻഡീസ് പരമ്പരയിലെ ആദ്യ ടെസ്റ്റ് നടക്കുക.

കൊറോണ വൈറസ്  ബാധയെ തുടർന്ന് ഐ.സി.സി കൊണ്ടുവന്ന നിയന്ത്രണങ്ങളോട് കൂടിയാവും മത്സരങ്ങൾ നടക്കുക. മത്സരത്തിന് കാണികൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. കൂടാതെ പന്തിൽ ഉമിനീർ ഉപയോഗിക്കുന്നതിനും വിക്കറ്റ് വീഴ്ത്തിയതും മറ്റും ആഘോഷിക്കുന്നതിനും ഐ.സി.സി നിയന്ത്രമേർപ്പെടുത്തിയിട്ടുണ്ട്.

സ്ഥിരം ക്യാപ്റ്റൻ ജോ റൂട്ടിന്റെ അഭാവത്തിൽ ബെൻ സ്റ്റോക്സ് ആവും ഇംഗ്ലണ്ടിനെ നയിക്കുക. തന്റെ ഭാര്യ കുഞ്ഞിന് ജന്മം നൽകുന്നതുമായി ബന്ധപ്പെട്ടാണ് ജോ റൂട്ട് മത്സരത്തിൽ നിന്ന് വിട്ടുനിൽക്കുന്നത്. ഇംഗ്ലണ്ട് – വെസ്റ്റിൻഡീസ് പരമ്പരയിൽ മൂന്ന് ടെസ്റ്റ് മത്സരങ്ങളാണ് ഉള്ളത്.

Advertisement