ലാലിഗ കിരീടം ബാഴ്സയുടെ കയ്യിൽ തന്നെയാണ് എന്ന് ഡിയോങ്

20210410 150305
- Advertisement -

ലാലിഗ കിരീടം ബാഴ്സലോണയുടെ കയ്യിൽ ആണെന്നു ബാഴ്സലോണയുടെ മധ്യനിര താരം ഡിയോങ്. ഇനി ഉള്ള എല്ലാ മത്സരങ്ങളും വിജയിച്ചാൽ ബാഴ്സലോണക്ക് കിരീടം നേടാം. അതു തന്നെയാണ് ലക്ഷ്യം എന്ന് ബാഴ്സലോണ താരം പറഞ്ഞു. എല്ലാ എൽ ക്ലാസികോയ്ക്ക് മുന്നിലും സമ്മർദ്ദം ഉണ്ടാകും. എന്നാൽ എല്ലാ മത്സരവും പോലെ വിജയം തന്നെയാണ് തങ്ങൾ ലക്ഷ്യമിടുന്നത് എന്നും ഡിയോങ് പറഞ്ഞു.

എൽ ക്ലാസികോ വിജയിച്ചു എന്നതു കൊണ്ട് ലാലിഗ കിരീടം നേടും എന്ന് ഉറപ്പില്ല. അതുകൊണ്ട് തന്നെ പരാജയപ്പെട്ടു എന്നത് കൊണ്ട് കിരീടം നഷ്ടമാകും എന്നും കരുതേണ്ടതില്ല. ഈ മത്സരം വിധി നിർണയിക്കുന്ന മത്സരമല്ല എന്നും ഡിയോങ് പറഞ്ഞു. ലാലിഗയിൽ അത്ലറ്റിക്കോ മാഡ്രിഡിന് 66 പോയിന്റും ബാഴ്സലോണക്ക് 65 പോയിന്റും റയലിന് 63 പോയിന്റുമാണ് ഉള്ളത്.

Advertisement