ലാലിഗ ഫിക്സ്ചർ എത്തി, ആദ്യ എൽ ക്ലാസികോ ഒക്ടോബറിൽ

- Advertisement -

പുതിയ സീസൺ ലാലിഗയിലെ ഫിക്സ്ചറുകൾ പ്രഖ്യാപിച്ചു. സെപ്റ്റംബർ 13നാണ് സീസൺ ആരംഭിക്കുന്നത്. ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് ആദ്യ മത്സരത്തിൽ ഗെറ്റഫെയെ ആകും നേരിടുക. ബാഴ്സലോണ തങ്ങളുടെ ആദ്യ മത്സരത്തിൽ പ്രൊമോഷൻ തേടി എത്തുന്ന എൽചെ ക്ലബിനെ നേരിടും. അത്ലറ്റിക്കോ മാഡ്രിഡിന്റെ ആദ്യ മത്സരം യൂറോപ്പ ലീഗ് ചാമ്പ്യന്മാരായ സെവിയ്യക്ക് എതിരെയാണ്‌.

സീസണിലെ ആദ്യ എൽ ക്ലാസികോ മത്സരം ഒക്ടോബർ 25ന് നടക്കും. അത് ബാഴ്സലോണയുടെ ഹോം ഗ്രൗണ്ടായ കാമ്പ്ന്യുവിൽ വെച്ചാകും. റയലിന്റെ ഹോമിൽ വെച്ച് നടക്കുന്ന രണ്ടാം എൽ ക്ലാസികോ ഏപ്രിൽ 11നാകും നടക്കുക. മാഡ്രിഡ് ഡാർബി ഡിസംബർ 13നും മാർച്ച് ഏഴിനുമായാകും നടക്കുക. തൽക്കാ എല്ലാ മത്സരങ്ങളും കാണികൾ ഇല്ലാതെ തന്നെ നടത്താൻ ആണ് ലാലിഗ ഉദ്ദേശിക്കുന്നത്.

എൽ ക്ലാസികോ:

Barcelona vs. Real Madrid (October 25)
Real Madrid vs. Barcelona (April 11)

മാഡ്രിഡ് ഡാർബി:
Real Madrid vs. Atlético Madrid (December 13)
Atlético Madrid vs. Real Madrid (March 7)

Advertisement