അർജന്റീനയിൽ നിന്ന് ഒരു താരത്തെ വലവീശി കേരള ബ്ലാസ്റ്റേഴ്സ്

- Advertisement -

പുതിയ ഐ എസ് എൽ സീസണ് വേണ്ടി ഒരു വിദേശ താരത്തെ സൈൻ ചെയ്യുന്നതിന് അടുത്ത് എത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. അർജന്റീനൻ അറ്റാക്കിംഗ് താരമായ ഫകുണ്ടോ പെരേരയെ ആണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കാൻ ഒരുങ്ങുന്നത്. താരവും കേരള ബ്ലാസ്റ്റേഴ്സും തമ്മിൽ ഒരു വർഷത്തെ കരാർ ധാരണയിൽ എത്തിയതായാണ് റിപ്പോർട്ടുകൾ. ഉടൻ തന്നെ ഈ ട്രാൻസ്ഫർ ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി പ്രഖ്യാപിക്കും.

ഒഗ്ബെചെ കേരള ബ്ലാസ്റ്റേഴ്സ് വിട്ടതോടെ പുതിയ വിദേശ അറ്റാക്കിംഗ് താരത്തെ തേടുകയായിരുന്നു ക്ലബ്. 32കാരനായ പെരേര സ്ട്രൈക്കറായും അറ്റാക്കിംഗ് മിഡ്ഫീൽഡറായും കളിക്കും. സൈപ്രസ് ക്ലബായ അപോളോൻ ലിമോസോൾ ക്ലബിലായിരുന്നു അവസാന രണ്ടു വർഷമായി പെരേര കളിച്ചിരുന്നത്. അർജന്റീന, മെക്സിക്കോ, ഗ്രീസ് എന്നീ രാജ്യങ്ങളികെ ഒക്കെ വിവിധ ക്ലബുകളിൽ പെരേര മുമ്പ് കളിച്ചിട്ടുണ്ട്

Advertisement