അടുത്ത മാസം മുതൽ ലാലിഗയിൽ ആരാധകർ മടങ്ങിയെത്താൻ സാധ്യത

Images (70)

ലാലിഗയിൽ ആരാധകർ മടങ്ങി എത്താൻ സാധ്യത. അടുത്ത മാസം മുതൽ ആരാധകരെ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് ലാലിഗ സ്പാനിഷ് ഗവണ്മെന്റിനെ സമീപിച്ചിരിക്കുകയാണ്‌. മെയ് 9 മുതൽ ഉള്ള മത്സരങ്ങൾക്ക് ആരാധകരെ അനുവദിക്കണം എന്നാണ് അപേക്ഷ. ഈ അപേക്ഷ സ്പാനിഷ് ഗവൺമെന്റ് അംഗീകരിച്ചേക്കും എന്നാണ് വാർത്തകൾ. അങ്ങനെ ആണെങ്കിൽ ലാലിഗ കിരീട പോരാട്ടത്തിന്റെ അവസാന ദിവസങ്ങൾ ആരാധകർ ഗ്യാലറിയിൽ ഇരുന്ന് കാണാൻ ആകും. ചെറിയ രീതിയിൽ ആകും ആരാധകർ സ്റ്റേഡിയത്തിലേക്ക് മടങ്ങി വരിക. ആദ്യ ആഴ്ചകളിൽ 5000 കാണികളെ മാത്രമേ അനുവദിക്കുകയുള്ളൂ‌. നേരത്തെ ഇംഗ്ലണ്ടിലും ഫ്രാൻസിലും കാണികളെ ചെറിയ രീതിയിൽ അനുവദിച്ചിരുന്നു എങ്കിലും കൊറോണ കാരണം വീണ്ടും പ്രവേശനം നിരോധിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിൽ നടന്ന ലീഗ് കപ്പ് ഫൈനൽ കാണാൻ 10000 ആരാധകർ ഗ്യാലറിയിൽ ഉണ്ടായിരുന്നു.