കോമണ്‍വെല്‍ത്ത് ഗെയിംസ് നല്‍കുന്നത് വലിയ അവസരം

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിത ക്രിക്കറ്റ് ഉള്‍പ്പെടുത്തിയത് വലിയ അവസരമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് പറഞ്ഞ് ഇന്ത്യയുടെ ടി20 ക്യാപ്റ്റന്‍ ഹര്‍മ്മന്‍പ്രീത് കൗര്‍. കോമണ്‍വെല്‍ത്ത് പോലെ ബഹു ഇന കായിക മീറ്റില്‍ പോയി പങ്കെടുക്കുക എന്നത് വനിത ക്രിക്കറ്റ് താരങ്ങള്‍ക്കും വലിയ കാര്യമാണെന്നും ക്രിക്കറ്റിന് ഈ ഗെയിംസില്‍ വലിയ പ്രഭാവം ഉണ്ടാക്കാനാകുമെന്നാണ് താന്‍ കരുതുന്നതെന്നും ഹര്‍മ്മന്‍പ്രീത് പറഞ്ഞു.

താരങ്ങള്‍ക്ക് മികച്ച അനുഭവങ്ങളുമായി തിരിക മടങ്ങാനാകുമന്നാണ് തന്റെ പ്രതീക്ഷയെന്നും ഹര്‍മ്മന്‍പ്രീത് വ്യക്തമാക്കി. 2022ല്‍ ബിര്‍മ്മിംഗ്ഹാമിലാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കുന്നത്. ഇന്ത്യയുള്‍പ്പെടെ ആറ് രാജ്യങ്ങള്‍ക്ക് നേരിട്ട് യോഗ്യത നല്‍കുവാന്‍ ഐസിസി തീരുമാനിക്കുകയായിരുന്നു.