ലാ ലീഗ ജൂൺ 11ന് പുനരാരംഭിക്കും

- Advertisement -

കൊറോണ വൈറസ് ബാധയെ തുടർന്ന് നിർത്തിവെച്ച ലാ ലീഗ ജൂൺ 11ന് പുനരാരംഭിക്കും. സീസൺ പുനരാരംഭിക്കുന്ന തിയ്യതി ലാ ലീഗ പ്രസിഡന്റ് ഹാവിയർ ടെബസ് ആണ് പുറത്തുവിട്ടത്. മൂന്ന് മാസത്തെ ഇടവേളക്ക് ശേഷമാവും ലാ ലീഗ പുനരാരംഭിക്കുക. ജൂൺ 11ന് സെവിയ്യ – റയൽ ബെറ്റിസ്‌ മത്സരത്തോടെയാവും ലാ ലീഗ പുനരാരംഭിക്കുക. അതെ സമയംബാക്കിയുള്ള മത്സരങ്ങൾ ജൂൺ 13-14 തിയ്യതികളിൽ നടക്കുമെന്നും ലാ ലീഗ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം സ്പെയിൻ പ്രസിഡന്റ് പെഡ്രോ സാഞ്ചസ് ഫുട്ബോൾ മത്സരങ്ങൾ തുടങ്ങുന്നതിന് അനുവാദം നൽകിയിരുന്നു. നിലവിൽ ലാ ലിഗയിൽ 11 മത്സരങ്ങളാണ് ഓരോ ടീമിനും ബാക്കിയുള്ളത്. ജൂലൈ 18-19ന് സീസൺ അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് ലാ ലീഗ .   നേരത്തെ അടുത്ത സീസണിലെ ലാ ലീഗ സെപ്തംബർ 12ന് നടക്കുമെന്ന് നേരത്തെ തന്നെ ലാ ലീഗ പ്രസിഡന്റ് ഹാവിയർ ടെബസ് വ്യക്തമാക്കിയിരുന്നു. നിലവിൽ ലാ ലീഗയിൽ റയൽ മാഡ്രിഡിനെക്കാൾ 2 പോയിന്റിന്റെ ലീഡുള്ള ബാഴ്‌സലോണയാണ് ഒന്നാമത്.

Advertisement