ഇന്ത്യ- ഓസ്ട്രേലിയ പരമ്പരയിലെ മുഴുവൻ ടെസ്റ്റ് മത്സരങ്ങളും ഒരു സ്റ്റേഡിയത്തിൽ വെച്ച് നടത്തിയേക്കും

- Advertisement -

ഈ വർഷം അവസാനം ഓസ്ട്രേലിയയിൽ നടക്കുന്ന ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയിലെ മുഴുവൻ മത്സരങ്ങളും ഒരു സ്റ്റേഡിയത്തിൽ വെച്ച് നടത്താൻ സാധ്യതയുണ്ടെന്ന് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ്. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം എടുക്കാൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡിനെ പ്രേരിപ്പിച്ചത്. ഡിസംബർ 3 മുതൽ ജനുവരി 7 വരെയാണ് പരമ്പരയിലെ ടെസ്റ്റ് മത്സരങ്ങൾ നടക്കുക.

കൊറോണ വൈറസ് ബാധ മൂലം ഓസ്ട്രേലിയയിൽ കൊണ്ടുവന്ന ലോക്ക് ഡൗൺ മാറിയലാണ് നേരത്തെ നിശ്ചയിച്ച പ്രകാരം പരമ്പര നടക്കുകയെന്ന് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ് സി.ഇ.ഓ കെവിൻ റോബെർട്സ് അറിയിച്ചു. എന്നാൽ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ഇതിൽ മാറ്റം വന്നേക്കാം എന്നും കെവിൻ റോബർട്സ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ടെസ്റ്റ് പരമ്പര നടക്കുന്ന വേദികൾ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചത്. പരമ്പരയിൽ നാല് ടെസ്റ്റ് മത്സരങ്ങളാണ് ഉള്ളത്. ഇതിൽ ആദ്യ ടെസ്റ്റ് മത്സരം ബ്രിസ്‌ബേൻ വെച്ചും രണ്ടാമത്തെ മത്സരം അഡ്‌ലൈഡിൽ വെച്ചുമാണ് നടത്താൻ തീരുമാനിച്ചിരുന്നത്. മൂന്നാം ടെസ്റ്റ് മെൽബണിൽ വെച്ചും നാലാം ടെസ്റ്റ് സിഡ്‌നിയിൽ വെച്ചുമാണ് നടത്താൻ തീരുമാനിച്ചത്.

Advertisement