അഞ്ചടിച്ച് വമ്പൻ ജയവുമായി റയൽ മാഡ്രിഡ്

- Advertisement -

ലാ ലീഗയിൽ വമ്പൻ ജയവുമായി റയൽ മാഡ്രിഡ്. എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് റയൽ മാഡ്രിഡ് ലഗനെസിനെ പരാജയപ്പെടുത്തിയത്. ഇന്നത്തെ ജയം ലാ ലീഗയിൽ റയലിനെ രണ്ടാം സ്ഥാനത്തേക്കുയർത്തി. റയൽ പരിശീലകനായി തിരിച്ചെത്തിയതിന് ശേസ്ഗം സിദാന്റെ ഏറ്റവും വലിയ വിജയമാണിത്.

ആദ്യ പകുതിയിൽ മൂന്ന് ഗോളടിച്ച് ലെഗനെസിനെ തകർക്കാൻ റയലിന് കഴിഞ്ഞിരുന്നു. റോഡ്രിഗോ, ടോണി ക്രൂസ്, പെനാൽറ്റിയിലൂടെ റാമോസ് എന്നിവരാണ് ഗോളടിച്ചത്. രണ്ടാം പകുതിയിൽ കെരീം ബെൻസിമയും റയലിനായി സ്കോർ ചെയ്തു. റയലിൽ ഫോമിലെത്താൻ കഷ്ടപ്പെടുകയായിരുന്ന മുൻ ഫ്രാങ്ക്ഫർട്ട് താരം യോവിച്ചും ഇന്ന് സ്കോർ ചെയ്തു.

Advertisement