അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് നീണ്ട അവധിയെടുത്ത് ഗ്ലെന്‍ മാക്സ്വെല്‍

- Advertisement -

തന്റെ മാനസിക നില മെച്ചപ്പെടുത്തുന്നതിനായി ക്രിക്കറ്റില്‍ നിന്ന് നീണ്ട കാലത്തെ അവധിയെടുത്ത് ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്സ്വെല്‍. താരത്തിന്റെ ഈ തീരുമാനം ക്രിക്കറ്റ് ഓസ്ട്രേലിയയാണ് അറിയിച്ചത്. ശ്രീലങ്കയ്ക്കെതിരെയുള്ള അവസാന ടി20 മത്സരത്തില്‍ മാക്സ്വെല്ലിന് പകരം ഡാര്‍സി ഷോര്‍ട്ട് ആണ് ടീമിലേക്ക് വരുന്നത്. നവംബര്‍ 1നാണ് പരമ്പരയിലെ അവസാന മത്സരം. പരമ്പര നേരത്തെ തന്നെ ഓസ്ട്രേലിയ സ്വന്തമാക്കിയിരുന്നു.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ 62 റണ്‍സ് വെറും 28 പന്തില്‍ നിന്ന് മിന്നും ഫോമില്‍ കളിച്ച മാക്സ്വെല്‍ ഫീല്‍ഡിലും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. താരത്തിന്റെ അവധിയെടുക്കലിന് പൂര്‍ണ്ണ പിന്തുണയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ നല്‍കുന്നതെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ജനറല്‍ മാനേജര്‍ ആയ ബെന്‍ ഒളിവര്‍ പറയുന്നത്. ക്രിക്കറ്റ് ഓസ്ട്രേലിയയും ക്രിക്കറ്റ് വിക്ടോറിയയും സംയുക്തമായി പ്രവര്‍ത്തിച്ച് ഗ്ലെന്നിന്റെ നില മെച്ചപ്പെടുത്തുന്നതിനായി ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement