ജോർദി ആൽബക്ക് പരുക്ക് നാപ്പോളി, റയൽ മാഡ്രിഡ് മത്സരങ്ങൾ നഷ്ടമായേക്കും

- Advertisement -

ഗെറ്റാഫക്ക് എതിരായ ഇന്നത്തെ ജയത്തിലും ബാഴ്‌സലോണക്ക് ആശങ്കയായി ജോർഡി ആൽബയുടെ പരിക്ക്. ഇന്ന് 2-1 നു ബാഴ്‍സ ജയം കണ്ട മത്സരത്തിൽ ആദ്യ പകുതിയിൽ ആയിരുന്നു ലെഫ്റ്റ് ബാക്ക് ആയ ആൽബക്ക് പരിക്ക് ഏറ്റത്. വലത് കാലിലെ മസ്സിലിന് ആണ് മത്സരം തുടങ്ങി 20 മിനിറ്റിനു അകം ആൽബക്ക് പരിക്ക് ഏറ്റത്. ഇതോടെ ആൽബയെ പിൻവലിക്കാൻ ബാഴ്‌സ നിർബന്ധിതമായി. ജൂനിയർ ഫിർപോ ആയിരുന്നു ആൽബക്ക് പകരക്കാരനായി ഇറങ്ങിയത്.

പരിക്കിന്റെ ഗുരുതരാവസ്ഥ പിന്നീടെ വ്യക്തമാകൂ എങ്കിലും വരാനിരിക്കുന്ന മത്സരങ്ങളിൽ ആൽബ കളിക്കാൻ ഇടയില്ല. അടുത്ത മത്സരം ലീഗിൽ ഐബറിന് എതിരെ ആണെങ്കിലും അതിനു ശേഷം വരാനിരിക്കുന്ന നാപ്പോളിക്ക് എതിരായ ഫെബ്രുവരി 25 ലെ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ആൽബ കളിക്കുന്നില്ലെങ്കിൽ അത് ബാഴ്‍സക്ക് വലിയ തിരിച്ചടി ആവും. കൂടാതെ ലീഗ് പോരാട്ടത്തിൽ ബാഴ്‍സക്ക് വലിയ വെല്ലുവിളി ഉയർത്തുന്ന റയലുമായി മാർച്ച് 1 നു നടക്കുന്ന മത്സരം ആൽബക്ക് നഷ്ടമായാൽ ബാഴ്‍സക്ക് അത് വലിയ തിരിച്ചടി ആവും നൽകുക. ഇതിനകം തന്നെ ഒസ്‌മാൻ ഡെബേലയെ ദീർഘകാലം പരിക്ക് മൂലം നഷ്ടമായ ബാഴ്‍സലോണക്ക് ആൽബയെ ഇങ്ങനെ നഷ്ടമായാൽ അത് വലിയ ആഘാതം ആവും. എന്നാൽ ആൽബയുടെ പരിക്ക് ഗുരുതരം ആവില്ല എന്ന പ്രതീക്ഷയിൽ ആണ് ബാഴ്‍സലോണ ആരാധകർ.

Advertisement