തുവ്വൂരിൽ സബാനെ തകർത്ത് ഉഷാ തൃശ്ശൂർ ഫൈനലിൽ

- Advertisement -

തുവ്വൂർ അഖിലേന്ത്യാ സെവൻസിൽ ഉഷാ തൃശ്ശൂർ ഫൈനലിലേക്ക് കടന്നു. ഇന്ന് തുവ്വൂർ സെമി ഫൈനലിന്റെ രണ്ടാം പാദ മത്സരത്തിൽ സബാൻ കോട്ടക്കലിനെ തകർത്തു കൊണ്ടാണ് ഉഷാ തൃശ്ശൂർ ഫൈനലിലേക്ക് കടന്നത്. ഇന്ന് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഉഷാ തൃശ്ശൂരിന്റെ വിജയം. ആദ്യ പാദത്തിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ മത്സരം 2-2 എന്ന സ്കോറിൽ സമനിലയിൽ അവസാനിക്കുകയായിരുന്നു.

ഉഷാ തൃശ്ശൂർ ആദ്യമായാണ് ഈ സീസണിൽ സബാൻ കോട്ടക്കലിനെ തോൽപ്പിക്കുന്നത്. സീസണിലെ ഉഷാ തൃശ്ശൂരിന്റെ രണ്ടാം ഫൈനലാണിത്. തുവ്വൂരിൽ നാളെ രണ്ടാം സെമിയിൽ അൽ മദീന ചെർപ്പുളശ്ശേരിയും ഫിഫാ മഞ്ചേരിയുമാകും ഏറ്റുമുട്ടുന്നത്.

Advertisement