ഇരിക്കൂറിൽ വിജയം തുടർന്ന് റോയൽ ട്രാവൽസ് സെമിയിലേക്ക്

- Advertisement -

ഇരിക്കൂർ സെവൻസിൽ റോയൽ ട്രാവൽസ് കോഴിക്കോടിന് തുടർച്ചയായ രണ്ടാം രാത്രിയും വിജയം. ഇന്ന് നടന്ന മത്സരത്തിൽ മെഡിഗാഡ് അരീക്കോട് ആയിരുന്നു റോയൽ ട്രാവൽസ് കോഴിക്കോടിന്റെ എതിരാളികൾ. ആവേശകരമായ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു റോയൽ ട്രാവൽസിന്റെ വിജയം. സീസണിൽ ഇതു രണ്ടാം തവണയാണ് മെഡിഗാഡ് അരീക്കോട് റോയൽ ട്രാവൽസിനോട് തോൽക്കുന്നത്. ഇന്നത്തെ ജയത്തോടെ റോയൽ ട്രാവൽസ്സെമി ഫൈനലിലേക്ക് കടന്നു.

നാളെ ഇരിക്കൂർ സെവൻസിൽ സബാൻ കോട്ടക്കൽ കെ ആർ എസ് കോഴിക്കോടുമായി ഏറ്റുമുട്ടും.

Advertisement