റോണാൾഡോക്ക് പിന്നാലെ ചാമ്പ്യൻസ് ലീഗ് റെക്കോർഡുമായി ലെവൻഡോസ്കി

- Advertisement -

ക്രിസ്റ്റ്യാനോ റോണാൾഡോക്ക് പിന്നാലെ ചാമ്പ്യൻസ് ലീഗ് റെക്കോർഡ് ബുക്കിലിടം നേടി ബയേൺ താരം റോബർട്ട് ലെവൻഡോസ്കി. ഒരു ചാമ്പ്യൻസ് ലീഗ് സീസണിൽ 15 ഗോളുകൾ അടിക്കുന്ന രണ്ടാമത്തെ താരമായിരിക്കുകയാണ് ലെവൻഡോസ്കി. ഈ സീസൺ ചാമ്പ്യൻസ് ലീഗിൽ 15 ഗോളുകളുമായാണ് ഈ നേട്ടം ലെവൻഡോസ്കി സ്വന്തമാക്കിയത്. ഇതിന് മുൻപ് പോർച്ചുഗീസ് സൂപ്പർ സ്റ്റാർ ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രമാണ് ഈ നേട്ടം നേടിയിട്ടുള്ളൂ.

2013-14 സീസണിൽ 17 ഗോളുകളാണ് റോണാൾഡോ അടിച്ച് കൂട്ടിയത് ഇതൊരു ചാമ്പ്യൻസ് ലീഗ് റെക്കോർഡ് കൂടിയാണ്. 2015-16 സീസണിൽ 16 ഗോളടിച്ച ക്രിസ്റ്റ്യാനോ 2017-18 സീസണിൽ 15 ഗോളുകളും നേടിയീരുന്നു. ഒളിമ്പിക് ലിയോണിനെതിരെയുള്ള മത്സരത്തിൽ ബയേണിന്റെ മൂന്നാം ഗോൾ നേടിയാണ് ക്രിസ്റ്റ്യാനോയുടെ റെക്കോർഡിന് പിന്നാലെ പോളിഷ് ഗോൾ മെഷീനെത്തിയത്‌. പിഎസ്ജിക്കെതിരായ ഫൈനൽ ബാക്കി നിൽക്കെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോൾ സ്കോറിംഗ് റെക്കോർഡ് മറികടക്കാൻ ലെവൻഡോസ്കിക്ക് ഒരു അവസരം കൂടിയുണ്ട്.

Advertisement