യോവിച് റയൽ വിടില്ല, അടുത്ത സീസണിൽ കഴിവ് തെളിയിക്കാൻ ആഗ്രഹം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

റയൽ മാഡ്രിഡിന്റെ സ്ട്രൈക്കർ യോവിചിന് റയൽ മാഡ്രിഡിലെ ആദ്യ സീസൺ ഒട്ടു ശുഭമായിരുന്നില്ല. വലിയ പ്രതീക്ഷയിൽ എത്തിയ യോവിചിന് കാര്യമായി മാഡ്രിഡിൽ തിളങ്ങാനായില്ല. നിരന്തരം അലട്ടിയ പരിക്കും അവസരം കിട്ടിയപ്പോൾ സമ്മർദ്ദം കാരണം തിളങ്ങാൻ കഴിയാതിരുന്നതും ഒക്കെ യോവിച് വലിയ വിമർശനങ്ങൾ നേരിടാൻ കാരണമായി.

റയൽ മാഡ്രിഡ് യോവിചിനായി ഓഫറുകൾ പരിഗണിക്കുന്നുണ്ട് എങ്കിലും ക്ലബ് വിടാൻ താരം താല്പര്യപ്പെടുന്നില്ല. അടുത്ത സീസണിൽ തന്റെ കഴിവ് തെളിയിച്ച് റയലിലെ തന്റെ സ്ഥാനം ഉറപ്പിക്കാൻ ആണ് യോവിച് ആഗ്രഹിക്കുന്നത്. കൊറോണ കാരണം ഈ ട്രാൻസ്ഫർ വിൻഡോയിൽ റയൽ വലിയ സ്ട്രൈക്കർമാരെ ഒന്നും ക്ലബിൽ എത്തിക്കാൻ സാധ്യതയില്ല. അതുകൊണ്ട് തന്നെ യോവിചിന് അടുത്ത സീസണിലും അവസരങ്ങൾ ലഭിക്കും.

ജർമ്മൻ ക്ലബായ ഫ്രാങ്ക്ഫർട്ടിൽ നിന്നായിരുന്നു ഈ സീസൺ തുടക്കത്തിൽ സെർബിയൻ താരമായ ലൂക്ക യോവിച്ചിനെ റയൽ മാഡ്രിഡ് സ്വന്തമാക്കിയത്. 60 മില്യണിൽ അധികം താരത്തിനായി റയൽ മാഡ്രിഡ് ചിലവഴിച്ചിരുന്നു. 2025 വരെ താരത്തിന് റയലിൽ കരാറുണ്ട്.