ഹാരി കെയ്ൻ ടോട്ടൻഹാം വിടണം എന്ന് ഷെറിങ്ഹാം

- Advertisement -

ടോട്ടൻഹാം താരം ഹാരി കെയ്ൻ ക്ലബ് വിട്ട് പോകുന്നതാണ് താരത്തിന് നല്ലതെന്ന് മുൻ ടോട്ടൻഹാം താരം ടെഡി ഷെറിങ്ഹാം. കെയ്ൻ അടുത്തിടെ സ്പർസ് വിടുമെന്ന് സൂചന നൽകിയിരുന്നു. കെയ്ൻ താൻ മുമ്പ് ഉണ്ടായിരുന്ന സമാന അവസ്ഥയിലാണ് ഉള്ളത് എന്ന് ഷെറിങ്ഹാം പറഞ്ഞു. 1997ൽ ആയിരുന്നു ഷെറിങ്ഹാം സ്പർസ് വിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്. അതിനു പിന്നാലെ താരം യുണൈറ്റഡിനൊപ്പം നിരവധി കിരീടങ്ങളും നേടി.

കെയ്നും കിരീടം നേടാൻ ആഗ്രഹം ഉണ്ട് എങ്കിൽ ടോട്ടൻഹാം വിടണം എന്ന് ഷെറിങ്ഹാം പറഞ്ഞു. ഇപ്പോൾ സ്പർസ് മെച്ചപ്പെട്ട ടീം ഒക്കെ ആണ് എങ്കിലും ഇപ്പോഴും കിരീടങ്ങൾ നേടാൻ അവർക്ക് ആവുന്നില്ല എന്നത് വലിയ പ്രശ്നമാണ് എന്ന് ഷെറിങ്ഹാം പറഞ്ഞു. ക്ലബ് വിടാം ഇനിയും വൈകിയാൽ കെയ്ൻ ദുഖിക്കും എന്നും നേരത്തെ ബെർബചോവും പറഞ്ഞിരുന്നു.

Advertisement