മെസ്സിക്ക് പകരം ജോർദി ആൽബ ബാഴ്സലോണയുടെ ക്യാപ്റ്റന്മാരുടെ നിരയിൽ

ലയണൽ മെസ്സിക്ക് പകരം ബാഴ്സലോണ ജോർദി ആൽബയെ ക്യാപ്റ്റന്മാരുടെ പട്ടികയിലേക്ക് ചേർത്തു.ബാഴ്സലോണയെ മെസ്സി അടക്കം നാലു ക്യാപ്റ്റന്മാരാണ് അവസാന സീസണുകളിൽ ബാഴ്സലോണയെ നയിച്ചിരുന്നത്. മെസ്സിയുടെ ഒഴിവിലേക്കാണ് ബാഴ്സലോണ ഇപ്പോൾ ആൽബയെ ക്യാപ്റ്റൻ ആക്കുന്നത്.

ആൽബ, ബുസ്കെറ്റ്സ്, പികെ, സെർജി റൊബേർട്ടോ എന്നീ നാലു പേരാകും ഇത്തവണ ബാഴ്സയുടെ ക്യാപ്റ്റന്മാർ. ബുസ്കെറ്റ്സ് ആകും ഒന്നാം ക്യാപ്റ്റൻ. മെസ്സി ആയിരുന്നു ഇതുവരെ ഒന്നാം ക്യാപ്റ്റൻ. ഇനിയേസ്റ്റ ക്ലബ് വിട്ടതിനു ശേഷമാണ് ബാഴ്സലോണ നാലു ക്യാപ്റ്റന്മാർ എന്ന രീതി ആരംഭിച്ചത്‌. പികെ രണ്ടാം ക്യാപ്റ്റനും, സെർജി റൊബേർട്ടോ മൂന്നാം ക്യാപ്റ്റനും ആൽബ നാലാം ക്യാപ്റ്റനുമാകും.