സ്പാനിഷ് വിങ്ങർ ഒഡീഷയിലേക്ക്

Remini20210809122657690 1068x600

സ്പാനിഷ് വിങ്ങറും മുൻ ലാലിഗ താരവുമായ അരിഡായി കാബ്രെറ സുവാരസ് ഒഡീഷയിലേക്ക് എത്തുന്നു. യുഡി ലാസ് പാൽമാസിൽ നിന്ന് ആണ് താരം ഒഡീഷ എഫ്സിയിൽ ചേരാൻ ഒരുങ്ങുന്നത്. താരം ഒഡീഷയിൽ ഒരു വർഷത്തെ കരാർ ഒപ്പുവെക്കും. 32-കാരനായ താരം വിംഗർ ഫോർവേഡ്, മിഡ്ഫീൽഡർ എന്നിങ്ങനെ പല പൊസിഷനിലും കളിക്കാൻ കഴിയുന്ന വെർസറ്റൈൽ താരമാണ്.

യുഡി ലാസ് പാൽമാസ് കൂടാതെ മല്ലോർക്ക, ജിറോണ, വലൻസിയ തുടങ്ങിയ ക്ലബുകൾക്കായി താരം കളിച്ചിട്ടുണ്ട്. ലാലിഗ, കോപ്പ ഡെൽ റേ, ലാലിഗ 2 തുടങ്ങിയ ടൂർണമെന്റുകളിൽ ഒക്കെ താരം കളിച്ചിട്ടുണ്ട്. നാഞ്ഞൂറിലധികം മത്സരങ്ങൾ ക്ലബ് തലത്തിൽ താരം ഇതുവരെ കളിച്ചിട്ടുണ്ട്.

Previous article140 കിലോമീറ്റര്‍ വേഗത്തിൽ പന്തെറിയുന്നത് മാത്രമല്ല ഫാസ്റ്റ് ബൗളിംഗ്, വിമര്‍ശനവുമായി സല്‍മാന്‍ ബട്ട്
Next articleമെസ്സിക്ക് പകരം ജോർദി ആൽബ ബാഴ്സലോണയുടെ ക്യാപ്റ്റന്മാരുടെ നിരയിൽ