അഫ്ഗാനിസ്ഥാന്റെ ബൗളിംഗ് കോച്ചായി ഷോൺ ടൈറ്റ് എത്തുന്നു

അഫ്ഗാനിസ്ഥാന്റെ ബൗളിംഗ് കോച്ചായി മുന്‍ ഓസ്ട്രേലിയന്‍ താരം ഷോൺ ടൈറ്റിനെ നിയമിച്ചു. 160 കിലോമീറ്റര്‍ വേഗത്തിൽ പന്തെറിഞ്ഞ താരമാണ് ഷോൺ ടൈറ്റ്. ലോകകപ്പ് 2007 വിജയിച്ച ഓസ്ട്രേലിയന്‍ ടീമിന്റെ അംഗമായിരുന്ന ടൈറ്റ് 23 വിക്കറ്റാണ് ടൂര്‍ണ്ണമെന്റിൽ നേടിയത്.

ഓസ്ട്രേലിയയ്ക്കായി 35 ഏകദിനങ്ങളിലും 21 ടി20 മത്സരങ്ങളിലും മൂന്ന് ടെസ്റ്റ് മത്സരത്തിലുമായി യഥാക്രമം 62, 28, 5 വിക്കറ്റുകള്‍ ടൈറ്റ് നേടിയിട്ടുണ്ട്.

ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ലെവല്‍-ടു സെര്‍ട്ടിഫൈഡ് കോച്ചാണ് ഷോൺ ടൈറ്റ്. ബിഗ് ബാഷിൽ മെല്‍ബേൺ റെനഗേഡ്സിനെ പരിശീലിപ്പിക്കുകയും ചെയ്തിട്ടുണ്ട് ടൈറ്റ്.