റയൽ മാഡ്രിഡിന് വമ്പൻ തിരിച്ചടി, ഹാമെസ് റോഡ്രിഗസിനും പരിക്ക്

Staff Reporter

സീസണിന്റെ തുടക്കത്തിൽ തന്നെ വമ്പൻ തിരിച്ചടികളേറ്റ് റയൽ മാഡ്രിഡ്. സൂപ്പർ താരം ഏദൻ ഹസാർഡിനും ഫെർലാൻഡ് മെന്റിക്കും അസെൻസിയോക്കും പുറമെ രണ്ടു വർഷത്തിന് ശേഷം കഴിഞ്ഞ ദിവസം റയൽ മാഡ്രിഡിൽ ജേഴ്സിയിൽ കളിച്ച ഹാമെസ് റോഡ്രിഗസിനും പരിക്ക്. റയൽ മാഡ്രിഡ് തന്നെയാണ് പത്രക്കുറിപ്പിലൂടെ താരത്തിന്റെ പരിക്കിന്റെ വിവരങ്ങൾ പങ്കു വെച്ചത്. കഴിഞ്ഞ ദിവസം നടന്ന റയൽ വയ്യഡോളിഡിനെതിരായ മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. മത്സരത്തിൽ റയൽ മാഡ്രിഡ് സമനിലയിൽ കുടുങ്ങുകയും ചെയ്തിരുന്നു.

പരിക്കിൽ നിന്ന് മോചിതനായി താരം തിരിച്ച് കളത്തിൽ ഇറങ്ങാൻ ചുരുങ്ങിയത് മൂന്ന് ആഴ്ചയെങ്കിലും എടുക്കും. ഈ സീസണിൽ ഹാമെസ് റോഡ്രിഗസ് റയൽ മാഡ്രിഡ് വിടുമെന്ന് കരുതപെട്ടിരുന്നെങ്കിലും അസെൻസിയോക്കേറ്റ പരിക്കോടെ താരം റയൽ മാഡ്രിഡിൽ തുടരുകയായിരുന്നു. പരിക്കേറ്റതോടെ താരത്തിന് അടുത്ത ആഴ്ച നടക്കുന്ന വിയ്യാറയലിനെതിരായ മത്സരവും കൊളംബിയയുടെ കൂടെ ബ്രസീലിനും വെനിസ്വലക്കെതിരെയുമുള്ള മത്സരവും നഷ്ട്ടമാകും.