വിജയ് ഹസാരെയിൽ തമിഴ്നാടിനെ ദിനേശ് കാർത്തിക് നയിക്കും

- Advertisement -

സെപ്റ്റംബർ 24 മുതൽ ഒകോടോബർ 16 വരെ ജയ്‌പ്പൂരിൽ വെച്ച് നടക്കുന്ന വിജയ് ഹസാരെ ഏകദിന ടൂർണമെന്റിൽ തമിഴ്നാടിനെ ദിനേശ് കാർത്തിക് നയിക്കും. ഈ കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു ദിനേശ് കാർത്തിക്. മഹേന്ദ്ര സിങ് ധോണിക്ക് പിറകിൽ രണ്ടാം വിക്കറ്റ് കീപ്പറായാണ് കാർത്തികിന് അവസരം ലഭിച്ചത്.

തമിഴ്നാട് ചീഫ് സെലക്ടർ എം സെന്തിൽനാഥാൻ ആണ് കാർത്തികിനെ ക്യാപ്റ്റനാക്കിയ വിവരം അറിയിച്ചത്. കാർത്തിക്കിന്റെ അനുഭവ സമ്പത്തും താരങ്ങൾക്ക് പ്രചോദനം നൽകാനുമുള്ള കഴിവുകണ്ടുകൊണ്ടാണ് താരത്തിനെ തമിഴ്നാട് ക്യാപ്റ്റനാക്കിയതെന്നും സെലക്ടർ പറഞ്ഞു. 2016-17 സീസണിൽ തമിഴ്നാട് വിജയ് ഹസാരെ ട്രോഫിയും ദേവ്ധർ ട്രോഫിയും നേടിയത് കാർത്തിക്കിന്റെ മികച്ച പ്രകടനത്തിന്റെ പിൻബലത്തിലായിരുന്നു.

Advertisement