ബാഴ്സലോണക്ക് വേണ്ടി 500 മത്സരങ്ങൾ തികച്ച് പിക്ക്വെ

ബാഴ്സയുടെ സൂപ്പർ താരം ജെറാഡ് പിക്ക്വെ ക്ലബ്ബിനായി 500 മത്സരങ്ങൾ തികച്ചു. ലയണൽ മെസ്സിക്ക് പകരം ബാഴ്സലോണയെ റയൽ ബെറ്റിസിനെതിരെ നയിച്ച പിക്ക്വെ ഈ സുവർണ നേട്ടവും സ്വന്തം പേരിലാക്കുകയായിരുന്നു. ബാഴ്സക്ക് വേണ്ടി ഏറ്റവുമധികം മത്സരങ്ങൾ കളിച്ച താരങ്ങളിൽ എട്ടാമതാണ് പിക്ക്വെ.

ലാ‌ മാസിയ അക്കാഡമി പ്രൊഡക്റ്റായ പിക്ക്വെ 2004 ബാഴ്സ വിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോയി. തിരികെ 2008 ൽ എത്തിയ പിക്ക്വെ ബാഴ്സയിൽ തന്റേതായ സ്ഥാനമുറപ്പിക്കുകയായിരുന്നു. ബാഴ്സലോണക്കൊപ്പം 8 ലാ ലീഗ കിരീടങ്ങളും 6 കോപ്പ ഡെൽ റേ കിരീടങ്ങളും 3, ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും പിക്ക്വെ ഉയർത്തിയിട്ടുണ്ട്. 2018-19ൽ 35 ലാ ലിഗ മത്സരങ്ങളിൽ പിക്ക്വെ സ്റ്റാർട്ടെയ്തിട്ടുണ്ട്.

Previous articleഎമ്പപ്പെയും കവാനിയും ഒരു മാസമെങ്കിലും പുറത്തിരിക്കും
Next articleറയൽ മാഡ്രിഡിന് വമ്പൻ തിരിച്ചടി, ഹാമെസ് റോഡ്രിഗസിനും പരിക്ക്