സെവിയ്യയിലേക്ക് ചേക്കേറി ഇസ്കോ

റയൽ മാഡ്രിഡും ആയുള്ള കരാർ അവസാനിച്ച സ്പാനിഷ് താരം ഇസ്കോ ഇനി സെവിയ്യയിൽ. ഫ്രീ ഏജന്റ് ആയ ഇസ്കോയും ആയി ലാ ലീഗ ക്ലബ് കരാറിൽ എത്തുക ആയിരുന്നു.

മുൻ റയൽ മാഡ്രിഡ് പരിശീലകനും നിലവിലെ സെവിയ്യ പരിശീലകനും ആയ ജൂലൻ ലോപറ്റഗുയുടെ താൽപ്പര്യം ആണ് താരത്തെ സെവിയ്യയിൽ എത്തിച്ചത്. 2024 വരെയുള്ള കരാറിൽ ക്ലബും ആയി ഇസ്കോ ഒപ്പ് വക്കും.