കവാനി ബോക ജൂനിയേഴ്സിലേക്ക് പോകില്ല, ലാലിഗയിൽ കളിക്കാൻ ആകുമെന്ന പ്രതീക്ഷയിൽ താരം

ഉറുഗ്വേ സ്ട്രൈക്കർ എഡിസൻ കവാനിയെ സ്വന്തമാക്കാനുള്ള ബോക ജൂനിയേഴ്സ് ശ്രമംഫലം കാണില്ല.. ഫ്രീ ഏജന്റായ കവാനിക്ക് മുന്നിൽ ബോക ഓഫർ വെച്ചിട്ടുണ്ട് എങ്കിലും താരം ആ ഓഫർ സ്വീകരിക്കില്ല. കവാനിയുടെ കുടുംബം സ്പെയിനിൽ നിൽക്കാൻ ആണ് ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ താരം ലാലിഗയിലേക്ക് പോകാൻ ആണ് ഇപ്പോൾ ശ്രമിക്കുന്നത്.

കവാനിക്കായി സ്പാനിഷ് ക്ലബായ വിയ്യറയലും രംഗത്ത് ഉണ്ട്. താരം മറ്റു ക്ലബുകളുമായും ചർച്ചകൾ നടത്തുന്നുണ്ട്. കഴിഞ്ഞ സീസൺ അവസാനം കരാർ അവസാനിച്ചതോടെ കവാനി മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ് വിട്ടിരുന്നു. അന്ന് മുതൽ പുതിയ ക്ലബ് അന്വേഷിക്കുകയാണ് കവാനി. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ അധികം തിളങ്ങാൻ കവാനിക്ക് ആയിരുന്നില്ല. നിരന്തരം പരിക്കേറ്റ കവാനിക്ക് വളരെ ചുരുക്കം മത്സരങ്ങൾ മാത്രമെ കളിക്കാൻ ആയുള്ളൂ.

ഒലെ ഗണ്ണാർ സോൾഷ്യർ ടീമിൽ എത്തിച്ച കവാനി ആദ്യ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഗംഭീര പ്രകടനം കാഴ്ചവെച്ചിരുന്നു. മുമ്പ് പി എസ് ജിയിലും നാപോളിയിലും ഐതിഹാസിക പ്രകടനങ്ങൾ നടത്തിയിട്ടുള്ള താരമാണ് കവാനി.

Story Highlight: Cavan likely to reject Boca juniors offer