ഇസ്കോ എൽ ക്ലാസിക്കോ കളിച്ചേക്കില്ല

na

Download the Fanport app now!
Appstore Badge
Google Play Badge 1

പരിക്കേറ്റ റയൽ മാഡ്രിഡ് താരം ഇസ്കോ എൽ ക്ലാസിക്കോ കളിച്ചേക്കില്ല. താരത്തിന് ഒരു മാസത്തിലേറെ വിശ്രമം അനിവാര്യമാണ് എന്നാണ് റിപ്പോർട്ടുകൾ.

ഒക്ടോബർ 28 നാണ് ഈ സീസണിലെ ആദ്യ ക്ലാസിക്കോ പോരാട്ടം. ബാഴ്സയുടെ മൈതാനമായ ക്യാമ്പ് ന്യൂവിൽ നടക്കുന്ന പോരാട്ടത്തിൽ താരം കളിച്ചില്ലെങ്കിൽ റയലിന് അത് വലിയ തിരിച്ചടിയാകും. അപൻഡിക്സ് ഓപ്പറേഷൻ കഴിഞ്ഞ താരം പെട്ടെന്ന് ടീമിലെത്തുക അസാധ്യമാണ്.