റയൽ മാഡ്രിഡ് താരങ്ങളായ ഇസ്കോയും അലാബയും കൊറോണ പോസിറ്റീവ് ആയതായി ക്ലബ് അറിയിച്ചു. ഇരുവരും ഐസൊലേഷനിൽ ആണ്. ഇരുവരുടെ ആരോഗ്യ നില തൃപ്തികരാമാണ്. സ്പാനിഷ് ലീഗിലെ ഒന്നാം സ്ഥാനക്കാരായ റയൽ മാഡ്രിഡിന് ഇരു താരങ്ങളെയും ഇനി ജനുവരിയിൽ മാത്രമെ ലഭിക്കുകയുള്ളൂ. കഴിഞ്ഞ ആഴ്ച മോഡ്രിചും മാർസെലോയും കൊറോണ പോസിറ്റീവ് ആയിരുന്നു. ഡിസംബർ 22ന് അത്ലറ്റിക് ബിൽബാവോക്ക് എതിരെ ഉള്ള റയൽ മാഡ്രിഡിന്റെ അടുത്ത മത്സരത്തിൽ ഈ നാലു താരങ്ങളും ഉണ്ടാകില്ല.