മെസ്സിക്ക് പരിക്ക്, ബാഴ്സലോണക്ക് ആശങ്ക

- Advertisement -

സൂപ്പർ താരം ലയണൽ മെസ്സിക്ക് പരിക്കേറ്റു. ഇന്നലെ സെവിയ്യക്കെതിരായ മത്സരത്തിലായിരുന്നു മെസ്സിക്ക് പരിക്കേറ്റത്. വീഴുന്നതിനിടെ കൈക്കാണ് പരിക്കു പറ്റിയത്. ആദ്യം കളി തുടരാൻ മെസ്സി ശ്രമിച്ചു എങ്കിലും പരിക്ക് സാരമുള്ളത് കൊണ്ട് കളം വിടുകയായിരുന്നു. മത്സരത്തിന്റെ 26ആം മിനുട്ടിലാണ് മെസ്സി കളം വിട്ടത്. എങ്കിലും മെസ്സി പുറത്റ്റ്ഗ് പോകും മുമ്പ് ഒരു ഗോളും ഒരു അസിസ്റ്റും മെസ്സി സ്വന്തമാക്കിയിരുന്നു.

മെസ്സിയുടെ കൈക്ക് ഫ്രാക്ചറുകൾ ഇല്ലാ എന്നാണ് പ്രാഥമിക റിപ്പോർട്ട്. എങ്കിലും കൈ മുട്ടിന്റെ സ്കാനിംഗിനു ശേഷമെ കൂടുതൽ വിവരങ്ങൾ അറിയാൻ പറ്റൂ. എൽ ക്ലാസിക്കോയും ഇന്ററിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരവുമൊക്കെ അടുത്തിരിക്കെയാണ് മെസ്സിക്ക് ഇങ്ങനെ പരിക്ക് പറ്റിയത് എന്നത് ബാഴ്സയുടെ ആശങ്ക വർധിപ്പൊക്കിന്നു.

Advertisement