ഇന്ത്യയിൽ ലാലിഗ കാണുന്നവരിൽ കൂടുതൽ പേരും കേരളത്തിൽ നിന്ന്

ഇന്ത്യയിൽ Viacom18-ലെ ലാലിഗ വ്യൂവർഷിപ്പിന് ഏറ്റവും വലിയ സംഭാവന നൽകുന്ന വിപണി കേരളമാണ് എന്ന് ലാലിഗ അധികൃതർ. ലാലിഗയുടെ മൊത്തം ഇന്ത്യൻ പ്രേക്ഷകരിൽ 23% ലഭിക്കുന്നത് കേരളം സംസ്ഥാനത്ത് നിന്നാണ് എന്ന് ലാലിഗ അധികൃതർ പറഞ്ഞു. ലാലിഗ മത്സരങ്ങളുടെ മൊത്തം ലൈവ് പ്രേക്ഷരിൽ 42% കേരളത്തിൽ നിന്നാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

വൂട്ട് സെലക്ട് പ്ലാറ്റ്‌ഫോമിനൊപ്പം എംടിവിയിലും സ്‌പോർട്‌സ് 18 ചാനലുകളിലും ലാലിഗ മത്സരങ്ങളും ഹൈലൈറ്റ്സും ഇന്ത്യയിൽ പ്രക്ഷേപണം ചെയ്യുന്നുണ്ട്. ലാലിഗയുടെ ഇന്ത്യൻ ഓഫീസ് ആരംഭിച്ചതിന്റെ അഞ്ചാം വാർഷികം ആഘോഷിക്കുന്ന ചടങ്ങിൽ ആണ് സ്പാനിഷ് ലീഗിന് കേരളം നൽകുന്ന പ്രാധാന്യത്തെ കുറിച്ച് ലാലിഗ ഇന്ത്യ മാനേജിംഗ് ഡയറക്ടർ ജോസ് അന്റോണിയോ കച്ചാസ സംസാരിച്ചത്.

2018-ൽ കൊച്ചിയിൽ നടന്ന ടൊയോട്ട യാരിസ് ലാലിഗ വേൾഡ് ടൂർണമെന്റിൽ എ-ലീഗിന്റെ മെൽബൺ എഫ്‌സി, ഐഎസ്‌എല്ലിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ലാലിഗയിൽ നിന്ന് ജിറോണ എഫ്‌സി എന്നിവർ അടങ്ങുന്ന ഒരു പ്രീസീസൺ ടൂർണമെന്റ് ലാലിഗ നടത്തിയിരുന്നു‌ അത്തരം ഇടപെടലുകൾ ലാലിഗയുടെ ഇന്ത്യൻ ജനപ്രീതി വർധിപ്പിച്ചു എന്നും ചടങ്ങിൽ പ്രതിപാദിച്ചു.