ഒറിഗി ലിവർപൂൾ വിട്ട് മിലാനിൽ എത്തും

Newsroom

20220511 165842
Download the Fanport app now!
Appstore Badge
Google Play Badge 1

ലിവർപൂളിന്റെ സ്ട്രൈക്കറായ ഒറിഗി ക്ലബ് വിടും. താരം എ സി മിലാനിലേക്ക് ഫ്രീ ട്രാൻസ്ഫറിൽ എത്തും എന്നാണ് റിപ്പോർട്ടുകൾ. തന്റെ ലിവർപൂൾ കരാർ ഒരു സീസൺ കൂടി നീട്ടുന്നതിന് ആവശ്യമായ മത്സരങ്ങളുടെ എണ്ണം ഒറിഗി പൂർത്തിയാക്കിയില്ല. അതാണ് താരം ഫ്രീ ഏജന്റായി ക്ലബ് വിടുന്നത്.

പ്രതിവർഷം 4 മില്യൺ യൂറോ വേതനമുള്ള കരാർ താരം ഒപ്പിടും. 27കാരനായ താരം 2014 മുതൽ ലിവർപൂളിനൊപ്പം ഉണ്ട്. പല നിർണായക ഗോളുകളും ലിവർപൂളിനായി നേടിയിട്ടുള്ള താരമാണ് ഒറിഗി. ലിവർപൂളിനൊപ്പം അഞ്ച് കിരീടങ്ങൾ ഒറിഗി നേടിയിട്ടുണ്ട്.