ഗവിയുടെ പരിക്ക് സാരമുള്ളതല്ല

Newsroom

ബാഴ്സലോണ താരം ഗവിക്ക് ഇന്ന് റയൽ ബെറ്റിസിന് എതിരായ മത്സരത്തിൽ പരിക്കേറ്റിരുന്നു. താരത്തിന്റെ പരിക്ക് സാരമുള്ളതല്ല എന്ന് ക്ലബ് അറിയിച്ചു. ഇന്ന് ആദ്യ പകുതിയിൽ ഗവിക്ക് തലയ്ക്ക് പരില്ലേൽക്കുകയും കൺകഷൻ അനുഭവപ്പെടുകയും ചെയ്തിരുന്നു. ഉടൻ തന്നെ താരത്തെ കളത്തിൽ നിന്ന് മാറ്റി. ക്ലബ് ഡോക്ടർമാർ വിശകലനം ചെയ്ത ശേഷം താരത്തിന്റെ പരിക്ക് സാരമുള്ളതല്ല എന്ന് ക്ലബ്ബ് പറഞ്ഞു. താരത്തെ ആശുപത്രിയിൽ പ്രവേശിപ്പികേണ്ടതായി വന്നില്ല. ഗവി ബാഴ്സലോണയുടെ ബയേണ് എതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഉണ്ടാകും.