സെവനപ്പുമായി ബയേർ ലെവർകുസൻ, പാട്രിക് ഷിക്കിനു നാലു ഗോളുകൾ

Wasim Akram

ജർമ്മൻ ബുണ്ടസ് ലീഗയിൽ അവസാന സ്ഥാനക്കാർ ആയ ഗ്രന്തർ ഫ്രുത്തിനെ ഒന്നിനെതിരെ 7 ഗോളുകൾ എന്ന വമ്പൻ സ്കോറിന് തകർത്തു ബയേർ ലെവർകുസൻ. നാലു ഗോളുകളും ഒരു അസിസ്റ്റും നേടിയ ചെക് റിപ്പബ്ലിക് താരം പാട്രിക് ഷിക്കിന്റെ മികവിൽ ആണ് ലെവർകുസൻ വമ്പൻ ജയം നേടിയത്. രണ്ടാം പകുതിയിൽ ആണ് ഷിക്കിന്റെ നാലു ഗോളുകളും പിറന്നത്. 69, 74, 76 എന്നീ 7 മിനിറ്റിൽ മൂന്നു ഗോളുകൾ ആണ് ഷിക്ക് കണ്ടത്തിയത്.

അമീൻ ആദിൽ, എഡ്മണ്ട് താപ്സോമ, പിയരെ ഹിൻകാപെ എന്നിവർ ആണ് ലെവർകുസന്റെ മറ്റു ഗോളുകൾ നേടിയത്. ജെറമിയാണ് എതിരാളികളുടെ ഏക ആശ്വാസ ഗോൾ നേടിയത്. വമ്പൻ ജയത്തോടെ ലീഗിൽ മൂന്നാം സ്ഥാനത്ത് തുടരാൻ ലെവർകുസനു ആവും. മികവ് തുടരുന്ന യുവ താരങ്ങളുടെ ഒപ്പം ഷിക് കൂടി ചേരുമ്പോൾ മികച്ച പ്രകടനം തന്നെയാണ് ലെവർകുസൻ നിലവിൽ പുറത്ത് എടുക്കുന്നത്.