ഗവിക്ക് 2027വരെ കരാർ, 1ബില്യൺ റിലീസ് ക്ലോസ്

ബാഴ്സലോണയുടെ യുവ സെൻസേഷൻ പാബ്ലൊ ഗവി ബാഴ്സലോണയിൽ പുതിയ കരാർ ഒപ്പുവെക്കും. 17കാരനായ ഗവി ബാഴ്സലോണ ഇപ്പോൾ വലിയ പ്രതീക്ഷകൾ വെക്കുന്ന താരമാണ്. ഗവി ബാഴ്സലോണ 5 വർഷത്തെ കരാർ ആണ് ഒപ്പുവെക്കുക. ഇതോടെ 2027വരെ ഗവി ക്ലബിൽ തുടരും. ഗവിക്ക് 1 ബില്യന്റെ റിലീസ് ക്ലോസും പുതിയ കരാറിൽ ഉണ്ടാകും. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഉടൻ വരും.

ആറു വർഷം മുമ്പ് ബെറ്റിസിൽ നിന്നാണ് ബാഴ്സലോണ ഗവിയെ തങ്ങളുടെ അക്കാദമിയിലേക്ക് എത്തിച്ചത്. ഗവി ഇതിനകം സ്പെയിൻ ദേശീയ ടീമിനായി അരങ്ങേറ്റവും നടത്തിയിട്ടുണ്ട്. ബാഴ്സലോണക്കായി ഈ വർഷം 30ൽ അധികം മത്സരങ്ങൾ ഈ യുവതാരം കളിച്ചു.