വാൻ ഡെർ ഗാഗും മക്ലരനും മാഞ്ചസ്റ്റർ യുണൈറ്റഡിൽ സഹ പരിശീലകർ

Picsart 22 05 16 18 36 01 664

അയാക്‌സിന്റെ സഹ പരിശീലകനായ മിച്ചൽ വാൻ ഡെർ ഗാഗിനെയും മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് സഹപരിശീലകനായ സ്റ്റീവ് മക്ലരനും മാഞ്ചസ്റ്റർ യുണൈറ്റഡിൽ സഹ പരിശീലകരായി എത്തും. എറിക് ടെൻ ഹാഗിനൊപ്പം അയാക്‌സിൽ അസിസ്റ്റന്റ് മാനേജരായിരുന്നു വാൻ ഡെർ ഗാഗ്. സീസണിന്റെ തുടക്കം മുതൽ അദ്ദേഹം ഈ സ്ഥാനത്ത് ഉണ്ട്. 2019ൽ അയാക്സ് റിസർവ് ടീമിലേക്ക് എത്തി കൊണ്ടായിരുന്നു വാൻ ഡെ ഗാഗ് അയാക്സ് ക്ലബുമായി സഹകരിക്കാൻ തുടങ്ങിയത്. 50കാരനായ വാൻ ഡെർ ഗാഗ് മുമ്പ് പല ചെറിയ ക്ലബുകളുടെയും പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്.

സ്റ്റീവ് മക്ലരൻ മുമ്പ് ട്വെന്റ ക്ലബിന്റെ പരിശീലകനായിരുന്ന സമയത്ത് ടെൻ ഹാഗ് അദ്ദേഹത്തിന്റെ സഹ പരിശീലകനായിരുന്നു. മുമ്പ് 1999-2001 കാലഘട്ടത്തിൽ സ്റ്റീവ് മക്ലരൻ മാഞ്ചസ്റ്റർ യുണൈറ്റഡ് സഹപരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്.