രഹാനെക്ക് പരിക്ക്, ഐ പി എൽ ക്യാമ്പ് വിടും, ഇംഗ്ലണ്ട് പര്യടനവും നഷ്ടമാകും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎൽ 2022 സീസണിൽ ഇനി അജിങ്ക്യ രഹാന കളിക്കില്ല. ഗുരുതരമായ ഹാംസ്ട്രിംഗ് ഇഞ്ച്വറി ബാധിച്ച രഹാനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബബിളിൽ നിന്ന് പുറത്തുപോകും. ജൂൺ-ജൂലൈ മാസങ്ങളിൽ നടക്കുന്ന ഇംഗ്ലണ്ട് പര്യടനവും രഹാനെക്ക് നഷ്ടമാകും.

സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ കെകെആറിന്റെ മത്സരത്തിനിടെയാണ് രഹാനെയ്ക്ക് പരിക്കേറ്റത്. രഹാനെ പരിക്ക് മാറാനായി ബാംഗ്ലൂരിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിലേക്ക് പോകും. ഫിറ്റ്നെസ് വീണ്ടെടുക്കാൻ നാലാഴ്ചയിലധികം എടുത്തേക്കും.