സൗഹൃദ മത്സരത്തിൽ മൊറോക്കോയ്ക്ക് എതിരെ അമേരിക്കയ്ക്ക് മികച്ച വിജയം

ഈ സമ്മറിലെ ആദ്യ സൗഹൃദ മത്സരത്തിൽ അമേരിക്കയ്ക്ക് വിജയം. മൊറോക്കോയെ നേരിട്ട അമേരിക്ക എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്. അടുത്ത കാലത്തായി മികച്ച ഫോമിൽ ആയിരുന്നു എങ്കിലും മൊറോക്കോയ്ക്ക് ഇന്ന് അമേരിക്കയുടെ മുന്നിൽ പിടിച്ചു നിൽക്കാൻ ആയില്ല. 26ആം മിനുട്ടിൽ അമേരിക്കയുടെ യുവ പ്രതീക്ഷയായ ബ്രണ്ടൻ ആരോൺസൺ ആണ് കളിയിലെ ആദ്യ ഗോൾ നേടിയത്‌.
20220602 105753
32ആം മിനുട്ടിൽ മറ്റൊരു യുവതാരമായ ടിം വിയ അമേരിക്കയുടെ ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയിൽ ഹാജി റൈറ്റ് കൂടെ ഗോൾ നേടിയതോടെ അമേരിക്കയുടെ വിജയം പൂർത്തിയായി. ഇനി ജൂൺ ആറിന് ഉറുഗ്വേക്ക് എതിരെയാണ് അമേരിക്കയുടെ മത്സരം. മൊറോക്കോയ്ക്ക് മുന്നിൽ ആഫ്രിക്കൻ കപ്പ് ഓഫ് നാഷൺസ് യോഗ്യത മത്സരങ്ങൾ ആണുള്ളത്.