ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഗനാരോ ഗട്ടുസോ ലാലിഗ ക്ലബായ വലൻസിയയുടെ പരിശീലകനായി ചുമതലയേറ്റു. വലൻസിയ ഗട്ടുസോയുടെ നിയമനം ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2024വരെയുള്ള കരാർ ഗട്ടുസോ വലൻസിയയിൽ ഒപ്പുവെച്ചു. ഒരു വർഷത്തേക്ക് കരാർ നീട്ടാനും വ്യവസ്ഥ ഉണ്ടാകും. 3 മില്യണോളം ആകും വാർഷിക വേതനം.
Valencianistas, let's experience this season with passion!
👋🏽 🇮🇹 Valencia CF fans, I am here❗#VCFDNA 🦇#ElCORdelVCF pic.twitter.com/9RbzgC8sSp
— Valencia CF (@valenciacf_en) June 9, 2022
അവസാനമായി നാപോളിയെ ആണ് ഗട്ടുസോ പരിശീലിപ്പിച്ചത്. നാപോളിക്ക് കോപ ഇറ്റാലിയ കിരീടം നേടിക്കൊടുക്കാൻ ഗട്ടുസോക്ക് ആയിരുന്നു. അതിനു മുമ്പ് എ സി മിലാന്റെയും പരിശീലകനായിരുന്നു. മിലാനായി പതിമൂന്ന് വർഷത്തോളം കളിച്ചിട്ടുള്ള താരമാണ് ഗട്ടുസോ. വലൻസിയയെ തിരികെ ചാമ്പ്യൻസ് ലീഗിൽ എത്തിക്കുക ആകും ഗട്ടുസോയുടെ ആദ്യ ദൗത്യം.