റൗൾ ഗാർസിയയെ ചവിട്ടിയത് അറിയാതെ എന്ന് റാമോസ്

ഇന്ന് റയൽ മാഡ്രിഡും അത്ലറ്റിക്ക് ബിൽബാവോയും തമ്മിലുള്ള മത്സരത്തിൽ വലിയ വിവാദമായിരുന്നു റാമോസിന്റെ ഫൗൾ. റാമോസ് പെനാൾട്ടി ബോക്സിൽ നിന്ന് റൗൾ ഗാർസിയയെ ഫൗൾ ചെയ്തെങ്കിൽ അദ്ദേഹത്തിന് ഒരു കാർഡോ അല്ലായെങ്കിൽ പെനാൾട്ടിയോ ലഭിച്ചിരുന്നില്ല. റൗൾ ഗാർസിയ ഓഫ് സൈഡ് ആയിരുന്നു എന്നതാണ് റാമോസിനെ കാർഡിൽ നിനും പെനാൾട്ടിയിൽ നിന്നും രക്ഷിച്ചത്.

എന്നാൽ താൻ ഗാർസിയയെ മനപ്പൂർവ്വം ഫൗൾ ചെയ്തിട്ടില്ല എന്ന് റാമോസ് പറഞ്ഞു. താൻ അറിയാതെ ചെറുതായി ചവിട്ടി പോയതാണ് എന്നും റാമോസ് പറഞ്ഞു. ലാലിഗ റഫറി വിജയിപ്പിച്ചു തരുന്നതല്ല എന്നും കളിക്കാരുടെ മികവാണെന്നും റാമോസ് ആവർത്തിച്ചു. റഫറിമാർക്ക് തെറ്റു പറ്റുന്നത് സാധാരണ കാര്യമാണെന്നും റാമോസ് പറഞ്ഞു. ഇന്നത്തെ ജയത്തോടെ റയൽ മാഡ്രിഡ് ബാഴ്സലോണയേക്കാൾ ഏഴു പോയന്റിന് മുന്നിൽ എത്തിയിരിക്കുകയാണ്.

Previous articleന്യൂകാസിൽ വെസ്റ്റ് ഹാം മത്സരം സമനിലയിൽ
Next articleസീസണിലെ ആദ്യ റേസിൽ ആവേശകാഴ്ചകൾ, ജയം കണ്ട് ബോട്ടാസ്, ഹാമിൾട്ടനു തിരിച്ചടി