ന്യൂകാസിൽ വെസ്റ്റ് ഹാം മത്സരം സമനിലയിൽ

- Advertisement -

പ്രീമിയർ ലീഗിൽ ഇന്ന് നടന്ന ആവേശകരമായ മത്സരത്തിൽ വെസ്റ്റ് ഹാമും ന്യൂകാസിലും സമനിലയിൽ പിരിഞ്ഞു. രണ്ട് ടീമുകളും 2 ഗോൾ വീതമടിച്ചാണ് മത്സരം അവസാനിപ്പിച്ചത്. രണ്ട് തവണ പിറകിൽ പോയ ശേഷമാണ് ന്യൂകാസിൽ ഇന്ന് സമനില പിടിച്ചത്. ഇന്ന് നാലാം മിനുട്ടിൽ തന്നെ അന്റോണിയോയിലൂടെ വെസ്റ്റ് ഹാം ലീഡ് എടുത്തിരുന്നു. 17ആം മിനുട്ടിൽ ആൽമിരോൺ ആണ് ന്യൂകാസിലിനെ ഒപ്പം എത്തിച്ചത്.

രണ്ടാം പകുതിയിൽ 65ആം മിനുട്ടിൽ സൗചെക് വീണ്ടും വെസ്റ്റ് ഹാമിനെ മുന്നിൽ എത്തിച്ചു. ഇത്തവണ ഒരു മിനുട്ട് മാത്രമേ ലീഡ് നിലനിന്നുള്ളൂ. ജോഞ്ചോ ഷെല്വിയിലൂടെ ന്യൂകാസിൽ 66ആം മിനുട്ടിൽ തന്നെ തിരിച്ചടിച്ചു. സമനില വെസ്റ്റ് ഹാമിനെ 31പോയന്റുമായി 16ആം സ്ഥാനത്ത് നിർത്തുകയാണ്. 43 പോയന്റുള്ള ന്യൂകാസിൽ യുണൈറ്റഡ് 12ആം സ്ഥാനത്താണ്.

Advertisement