“ബാഴ്സ, റയൽ താരങ്ങൾക്ക് പ്രായമാകുന്നു, ഇത് അത്ലറ്റിക്കോ മാഡ്രിഡിന്റെ സീസൺ”

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഈ തവണ ലാലിഗയിൽ അത്ലറ്റിക്കോ മാഡ്രിഡിന് സാധ്യതകൾ ഏറെ ആണ് എന്ന് ഉറുഗ്വേ ഇതിഹാസം ഡിയേഗോ ഫോർലാൻ. റയൽ മാഡ്രിഡും ബാഴ്സലോണയും ആണ് ലാലിഗയിലെ പ്രധാന ടീമുകൾ. എന്നാൽ ഇരു ടീമിലെയും താരങ്ങളുടെ പ്രായം ഈ ക്ലബുകളെ പിറകോട്ട് വലിക്കുന്നു എന്ന് ഫോർലാൻ പറഞ്ഞു. റയലിന്റെയും ബാഴ്സലോണയുടെയും പ്രധാന താരങ്ങൾക്ക് ഒക്കെ പ്രായമായി വരികയാണെന്ന് അദ്ദേഹം പറഞ്ഞു.

ഇത് അത്ലറ്റിക്കോ മാഡ്രിഡിന് ലീഗിൽ മുൻതൂക്കം നൽകുന്നു. ഫെലിക്സിനെ ഒക്കെ പോലുള്ള യുവതാരങ്ങളാണ് അത്ലറ്റിക്കോയ്ക്ക് ഒപ്പം ഉള്ളത്. അതുകൊണ്ട് തന്നെ ഈ വർഷം ലീഗിൽ അത്ലറ്റിക്കോയ്ക്ക് കിരീട സാധ്യത കൂടുതൽ ആണെന്ന് ഫോർലാൻ പറഞ്ഞു. ഇപ്പോൾ ലീഗിൽ മൂന്ന് വിജയങ്ങളുമായി ഒന്നാമത് നിൽക്കുകയാണ് അത്ലറ്റിക്കോ മാഡ്രിഡ്. മുമ്പ് അത്ലറ്റിക്കോ മാഡ്രിഡിനായി കളിച്ച താരമാണ് ഫോർലാൻ.